Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hide Truth

സം​വി​ധാ​യ​ക​ൻ മോ​ശ​മാ​യി പെ​രു​മാ​റി, സ​ത്യം മ​റ​യ്ക്കാ​ൻ അ​നാ​വ​ശ്യ വി​വാ​ദം, വീ​ട്ടു​കാ​ർ​ക്ക് വേ​ണ്ട​ത് പ​ണം മാ​ത്രം: മൊ​ണാ​ലി​സ

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ സ​നോ​ജ് മി​ശ്ര മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി കും​ഭ​മേ​ള വൈ​റ​ൽ താ​രം മോ​ണാ​ലി​സ. സം​വി​ധാ​യ​ക​ൻ പ​ല​ത​വ​ണ ശ​രീ​ര​ത്തി​ല്‍ ക​യ​റി പി​ടി​ച്ചെ​ന്നും സ​ത്യം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും മൊ​ണാ​ലി​സ കൊ​ച്ചി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ​നോ​ജ് മി​ശ്ര സം​വി​ധാ​നം ചെ​യ്ത ഡ​യ​റി ഓ​ഫ് മ​ണി​പ്പൂ​ർ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മൊ​ണാ​ലി​സ അ​ഭി​ന​യി​ച്ച​ത്. നേ​പ്പാ​ളി​ല്‍ വ​ച്ചും ഡെ​റാ​ഡൂ​ണി​ല്‍ വ​ച്ചും മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്നും മൊ​ണാ​ലി​സ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ കു​ടും​ബ​ത്തി​ന് പ​ണം മാ​ത്ര​മാ​ണ് ആ​വ​ശ്യ​മെ​ന്നും മോ​ണാ​ലി​സ പ​റ​ഞ്ഞു.

മു​സ്ലിം ആ​യ​തി​നാ​ല്‍ ത​ന്നെ ആ​ക്ര​മി​ക്കു​ന്നു​വെ​ന്ന് മൊ​ണാ​ലി​സ​യു​ടെ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ഫ​ര്‍​മാ​ന്‍ ഖാ​ന്‍ പ​റ​ഞ്ഞു. 2015ല്‍ ​എ​ടു​ത്ത ആ​ധാ​ര്‍ കാ​ര്‍​ഡ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ത്തി​ക്കാ​ട്ടി ആ​യി​രു​ന്നു മൊ​ണാ​ലി​സ​യു​ടെ പ്ര​തി​ക​ര​ണം. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​യി​രു​ന്നു മൊ​ണാ​ലി​സ​യും ഫ​ര്‍​മാ​ന്‍ ഖാ​നും കേ​ര​ള​ത്തി​ലെ​ത്തി വി​വാ​ഹി​ത​രാ​യ​ത്.

വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ലൗ ​ജി​ഹാ​ദ് ആ​രോ​പ​ണ​വും മൊ​ണാ​ലി​സ​യ്ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ത് ര​ണ്ടും ത​ള്ളി ഇ​രു​വ​രും രം​ഗ​ത്ത് വ​ന്നി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന് പ്രാ​യം തെ​ളി​യി​ക്കു​ന്ന​തി​നാ​യി ആ​ധാ​ര്‍ കാ​ര്‍​ഡ് കാ​ണി​ച്ച​ത്.

Latest News

Corehub Up